Sunday, May 19, 2013

33.ഹീമോഗ്ലോബിന്‍ ടെസ്റ്റ്




രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കണ്ടുപിടിക്കുന്നതിനുള്ള ഒരു ടെസ്റ്റാണിത് .ഹീമോഗ്ലോബിന്‍ എന്നത് ചുവന്ന രക്തകോശങ്ങളിലെ ഒരു പ്രോട്ടിനാ‍ണ് . ഇത് കലകളിലേക്കും അവയവങ്ങളിലേക്കും ഓക്സിജനെ എത്തിക്കുകയും കാര്‍ബണ്‍ ഡയോക്സൈഡിനെ അവയവങ്ങളില്‍നിന്നും കലകളില്‍ നിന്നും തിരിച്ച് ശ്വാസകോശങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ഹീമോഗ്ലോബിന്‍ ടെസ്റ്റ് നടത്തിക്കഴിഞ്ഞ് ഫലം  നോര്‍മലിനേക്കാളും താഴെയാണെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് ചുവപ്പ് കോശങ്ങളുടെ കൌണ്ട് കുറവാണെന്നാണ് . അതായത് രോഗി അനീമിക് ആണെന്നര്‍ത്ഥം .

അനീമിയ അഥവാ രക്തക്കുറവ് താഴെ പറയുന്ന കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം .

1. വിറ്റാമിനുകളുടെ അപര്യാപ്തത
2.ബ്ലീഡിംഗ്  അഥവാ രക്തവാര്‍ച്ച
3.മറ്റ് രോഗങ്ങള്‍
4.കിഡ്‌നിയുടെ തകരാറ്
5.അയേണിന്റെ കുറവ്
6.തൈറോയ്‌ഡ് ഗ്രന്ഥി പ്രവര്‍ത്തിക്കാതെ വരിക

ചിലപ്പോള്‍ രക്തത്തിലെ ഹീമൊഗ്ലോബിന്റെ അളവ്  നോര്‍മലിനേക്കാളും കൂടുതലാകുംഇത് താഴെ പറയുന്ന കാരണങ്ങള്‍ മൂലം ഉണ്ടാകാം

1.രക്തത്തിലെ തകരാറുകള്‍
2.ഉയരം കൂടിയ സ്ഥലങ്ങളില്‍ താമസിക്കുക
3.പുകവലി
4. ഡിഹൈഡ്രേഷന്‍ അഥവാ  നിര്‍ജ്ജലീകരണം
5.പൊള്ളല്‍
6. അമിതമായ ഛര്‍ദ്ദി

സാധാരണ ഹീമോഗ്ലോബിന്‍ ലെവല്‍

പുരുഷന്മാര്‍ : 13.8 മുതല്‍ 17.2 ഗ്രാം / ഡെസീ ലിറ്റര്‍
സ്ത്രീകള്‍     : 12.1 മുതല്‍ 15.1 ഗ്രാം / ഡെസീ ലിറ്റര്‍
കുട്ടികളെ സംബന്ധിച്ച് ഇത് പ്രായത്തിനനുസരിച്ചും ആണ്‍ പെണ്‍ വ്യത്യാ‍സത്തിനനുസരിച്ചൂം മാറിക്കൊണ്ടിരിക്കും .

പ്രധാന ലക്ഷണം :

ഹീമോഗ്ലോബിന്റെ കുറവ് കാരണം ശ്വാ‍സം കിട്ടാത്ത വരിക എന്ന ലക്ഷണം പ്രകടമാകും .
കാരണം പ്രധാന അവയവങ്ങള്‍ക്ക് ഓക്സിജന്‍ ശരിയായതോതില്‍ ലഭ്യമല്ലാത്ത അവസ്ഥ സംജാതമാക്കും .
ഇതാണ് ശ്വാസം കിട്ടാത്ത അവസ്ഥ ഉണ്ടാക്കുന്നത്
തല്‍ഫലമായി ഈ അവസ്ഥ മറികടക്കാന്‍ ഹൃദയം ശ്രമിക്കുന്നു.
ഇക്കാര്യം നിര്‍വ്വഹിക്കുന്നത് ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിച്ചാണ് .
അതായത് ഹീമോഗ്ലോബിന്‍ കുറവ് ഉള്ള രോഗികള്‍ ചെറിയ തോതില്‍ വ്യായാമം ചെയ്യുമ്പോഴോ പ്രവൃത്തി ചെയ്യുമ്പോഴോ കിതക്കുന്നു എന്നര്‍ത്ഥം .

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ :

കാത്സ്യം നല്ലവണ്ണം അടങ്ങിയ ഭക്ഷണങ്ങളും പാല്‍ വെണ്ണ ബ്രഡ്ഡ് എന്നിവയും ഒഴിവാക്കണം
അതുപോലെ ചായ  , കാപ്പി , മദ്യം എന്നിവയും ഒഴിവാക്കണം

എന്തുകൊണ്ടാണ് ഇവ ഒഴിവാക്കണമെന്ന് പറയുന്നത് ?

ഇവ അയേണിന്റെ ആഗിരണത്തെ തടയുന്നതുകൊണ്ടാണ് .

No comments:

CONTENTS