Saturday, February 02, 2008

25.വായ് സംരക്ഷണ സമിതിയില്‍ അംഗങ്ങളാകുക ! (ആക്ഷേപ ഹാസ്യം )

ബഹുമാന്യരേ,

അഖില ലോക വായ് സംരക്ഷണ സമിതി എന്നൊരു സമിതി രൂപീകരിക്കുവാന്‍ തീരുമാനിച്ച വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു.

അംഗത്വ ഫീസ് ഒന്നുമില്ല എന്ന് ആമുഖമായി പറഞ്ഞുകൊള്ളട്ടെ

സ്വന്തം വായിന് ദോഷകരമായ ഒന്നും വായിനുള്ളിലേയ്ക്ക് പ്രവേശിപ്പിക്കില്ല എന്ന തീരുമാനമാണ് അംഗത്വത്തിന്റെ മിനിമം യോഗ്യത.

അതിനാല്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധവെക്കേണ്ടതാണ്

1.അധികം ചൂടുള്ള ഭക്ഷ്യവസ്തുക്കള്‍ വായില്‍ ഇടരുത്

( ചുടുചായ ഒറ്റ വലിക്ക് കുടിച്ചു തീര്‍ക്കുക എന്നത് ചിലര്‍ക്ക് ഒരു വീരത്വമാണെങ്കിലും ; ആ ശീലം മാറ്റണമെന്നര്‍ത്ഥം )

2.അധികം എരിവുള്ള ഭക്ഷ്യ വസ്തുക്കള്‍ വായില്‍ ഇടരുത്

( ഇതും ചിലരെ സംബന്ധിച്ച് വീരത്വം തന്നെയാണ്)

3.അധികരിച്ച മധുരമുള്ള വസ്തുക്കള്‍ വായിലേയ്ക്ക് പ്രവേശിപ്പിക്കരുത്

( ഇത് വീരത്വമല്ല ; പക്ഷെ ചിലരെ സംബന്ധിച്ച് അടിമത്വമാണ് )

4.അധികരിച്ച തണുപ്പുള്ള വസ്തുക്കളൂടെ ഇറക്കുമതി വായിലേയ്ക്ക് നിരോധിച്ചിരിക്കുന്നു.

(ഐസ് ക്രീമിന്റെ കാര്യത്തില്‍ കുട്ടികള്‍ക്ക് കണ്‍സഷന്‍ കോടുക്കണമോ എന്ന് എസ് .എം.എസ് ലൂടെ തീരുമാനിക്കും

4.ദിവസത്തില്‍ ഒരു തവണയെങ്കിലും ചവച്ചരക്കേണ്ട ഭക്ഷ്യവസ്തുക്കള്‍ക്ക് വായിലേയ്ക്ക് പ്രവേശിക്കാനുള്ള അധികാരം ഇന്ത്യന്‍ സംവരണ നിയമപ്രകാരം ഉണ്ടായിരിക്കേണ്ടതാണ്

(വനിതാ സംവരണ നിയമപ്രകാരം 33% സംവരണം പഴം ,കായ് കനികള്‍ എന്നിവക്ക് അനുവദിച്ചിരിക്കുന്നു. നാളികേരം ദിവസത്തില്‍ അരമുറിയെങ്കിലും ചവച്ചരച്ചു തിന്നേണ്ടതാണ്)

5.പുകവലി , വെറ്റിലമുറുക്ക് , പാന്‍ മസാല എന്നിവ തീവ്രവാദികളുടെ ലിസ്റ്റില്‍ പെടുത്തിയവയാണെന്ന് ടാഡാ നിയമപ്രകാരം അറിയിക്കുന്നു.

6. തുടര്‍ന്നുള്ള വകുപ്പുകളും ഉപവകുപ്പുകളും താമസിയാതെ പ്രഖ്യാപിക്കുന്നതാണ്

അംഗത്തിനുതാല്പര്യമുള്ള വര്‍ കമന്റായി അറിയിക്കുവാന്‍ കല്പനചെയ്യുന്നു.

5 comments:

siva // ശിവ said...

വായിച്ചു......ഒന്നും പറയാനില്ല...പോട്ടെ...

Unknown said...

കര്‍ശനമായ ഒരു വകുപ്പ് കൂടി ഞാന്‍ നിര്‍ദ്ദേശിക്കുന്നു : ആഹാരപദാര്‍ത്ഥങ്ങള്‍ വായില്‍ വെച്ച് നല്ല വണ്ണം ചവച്ച് അരച്ച് ചാറാക്കിയിട്ടേ ഇറക്കാവൂ എന്നതാണത് . ഈ വകുപ്പ് അനുസരിക്കാത്തവരെ മുന്‍‌കൂര്‍ നോട്ടീസ് കൂടാതെ സമിതിയില്‍ നിന്ന് പുറത്താക്കണം . സാധാരണയായി ആളുകള്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വേണ്ടവണ്ണം ചവയ്ക്കാതെ വിഴുങ്ങാന്‍ കാരണം ഈ ദഹനം എന്ന് പറയുന്നത് വയറില്‍ വെച്ച് അവ അരച്ചു മെതിച്ച് നേര്‍പ്പിക്കപ്പെടുന്നുണ്ട് എന്ന ധാരണയിലാണെന്ന് തോന്നുന്നു . സമിതിയ്ക്ക് ആശംസകള്‍ :)

കരിപ്പാറ സുനില്‍ said...

നന്ദി ശ്രീ ശിവകുമാര്‍
നന്ദി ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടി,
താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ് എന്നറിയിക്കുന്നു
പക്ഷെ , ഈ ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ഈ ചവച്ചരയ്ക്കല്‍ എന്നേ നാം മറന്നുപോയിരിക്കുന്നു.
ചിലര്‍ക്ക് അതൊരു നൊസ്റ്റാള്‍ജിയ ആണ്.
ഉരലിലിടിച്ച അവില്‍ കിട്ടാനുണ്ടോ?

Anonymous said...

toooooooooooo badddddddddddddddddd.

Anonymous said...

വനിതാ സംവരണ നിയമപ്രകാരം 33% സംവരണം പഴം ,കായ് കനികള്‍ എന്നിവക്ക് അനുവദിച്ചിരിക്കുന്നു. ayyeee

CONTENTS