Sunday, March 18, 2007

12.' ടെസ്റ്റ് ടെസ്റ്റ് ട്യൂബ് ശിശു' മുതല്‍ 'ഗര്‍ഭപാത്രം' വാടകയ്ക്കുവരെ....

കേരളത്തില്‍ ' ടെസ്റ്റ് ടെസ്റ്റ് ട്യൂബ് ‘ ശിശുക്കളുടെ
ജനനം പല ജില്ലകളിലും വര്‍ദ്ധിച്ചുവരുന്നതായിട്ടാണ്
സമകാലിക പത്രറിപ്പോര്‍ട്ടുകള്‍
വ്യക്തമാക്കുന്നത്.ആധുനിക വൈദ്യശാസ്ത്രത്തിന് ഇത്
അഭിമാനാര്‍ഹമായ നേട്ടമാണ് .പക്ഷെ
,പ്രകൃതിജീവനശാസ്ത്രത്തിന് ഇത് ഏറെ ദുഃഖകരമായ
വസ്തുതയാണ് . ഇതുപോലെത്തന്നെ ഏറെ
ദുഃഖിപ്പിക്കുന്ന ഒന്നാണ് ; കേരളത്തിലെ ഒരു
പ്രമുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ ഗര്‍ഭപാത്രം
വാടകയ്ക്ക് ആവശ്യമുണ്ട് ‘എന്ന പരസ്യം !
അവയവങ്ങളെ മാത്രമല്ല, മനുഷ്യബന്ധങ്ങളെത്തന്നെ
വില്പനച്ചരക്കാക്കുന്ന വൈദ്യശാസ്ത്ര-
സാങ്കേതികവിദ്യയുടെ വളര്‍ച്ചയെയാണ് ഇവിടെ
വിലയിരുത്തേണ്ടത്. കൌമാരവും യുവത്വവുമാണ്
ഉപഭോഗസംസ്കാരത്തെ അന്ധമായി വിശ്വസിക്കുന്നത്
. ജീവിതം സുഖിക്കാനുള്ളതാണെന്നും അതിനുള്ള
അവസരം ഈ കാലഘട്ടമാണെന്നും അവര്‍
വിശ്വസിക്കുന്നു. അങ്ങനെ അവര്‍ ഉപഭോഗസംസ്കാരം
നല്‍കുന്ന വികലമായ ഇന്ദ്രിയ സുഖത്തിനുപിന്നാലെ
പായുന്നു. ധാര്‍മ്മികമൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നതാണ്
ഈ സുഖമെന്ന് അവര്‍ അറിയുന്നില്ല. തെറ്റായ
ജീവിതശീലങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ഈ സംസ്കാരം
അവസാനം ജൈവശരീരത്തെ കേടുവരുത്തുന്നു.
ഏതൊരു ജീവിയിലും പ്രകൃതി
നിയോഗിയ്ക്കപ്പെട്ടിട്ടുള്ള ജീവിതലക്ഷ്യം പ്രത്യുല്പാദനം
നടത്തി വംശം നിലനിര്‍ത്തുക എന്നുള്ളതാണല്ലോ .
എന്നാല്‍ മനുഷ്യ വംശത്തെ സംബന്ധിച്ച്
പറയുകയാണെങ്കില്‍( ‘ ഈ സമകാലീന യാഥാര്‍ഥ്യം
‘ ) ഈ നിയോഗത്തെ തടസ്സപ്പെടുത്തുന്നതിലേയ്ക്ക്
വിരല്‍ ചൂണ്ടുന്നു.വന്ധ്യതാ ക്ലിനിക്കുകള്‍ പെരുകുകയും
അവിടേയ്ക്ക് എത്തിച്ചേരുന്ന യുവമിഥുനങ്ങളുടെ എണ്ണം
വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു.തെറ്റായ ജീവിത
ശീലങ്ങള്‍ മാറ്റാതെ മരുന്നുകളിലും
ഓപ്പറേഷനുകളിലും ടെസ്റ്റ് ട്യൂബ് ശിശുക്കളിലും
അവസാനം ‘ഗര്‍ഭപാത്രം വാടകയ്ക്ക് ‘ ആവശ്യമാണ്
എന്ന നിലയില്‍ വരെ അവര്‍ എത്തിച്ചേരുന്നു.
ഈ നഗ്നയാഥാര്‍ത്ഥ്യം നാം

അവഗണിയ്ക്കുന്നത് തെറ്റാണ്.നമുക്ക് നമുടെ ജനതയെ
പ്രകൃതിയിലേക്ക് തിരിച്ചുകൊണ്ടുവരണം
.ഇതിനുവേണ്ടി ബോധവല്‍ക്കരണശ്രമങ്ങളും
സര്‍ക്കാരിന്റെ ചില നിയന്ത്രണങ്ങളും
ആവശ്യമാണ്.ഇക്കാര്യം പ്രാവര്‍ത്തികമായാല്‍
മാത്രമേ ആരോഗ്യവും ബുദ്ധിയുമുള്ള ഒരു
യുവതലമുറയെ നമുക്ക് ഭാവിയിലെങ്കിലും
പ്രതീക്ഷിക്കാനൊക്കൂ .അതിന് സമയം ഇനിയും
വൈകിയിട്ടില്ല. ഓര്‍ക്കുക; എലിയും പൂച്ചയും ഒക്കെ
ഇപ്പോഴും പ്രസവിക്കുന്നുണ്ട്.

No comments:

CONTENTS