Sunday, May 19, 2013

32.രക്തത്തിലെ ക്രിയാറ്റിനിന്‍ ലെവല്‍ കുറക്കുന്നതെങ്ങനെ ?



 ക്രിയാറ്റിന്‍ എന്നത് നൈട്രജന്‍ അടങ്ങിയ ഒരു ഓര്‍ഗാനിക് ആസിഡ് ആണ് .ഇതിന്റെ തന്മാത്രാവാക്യം C4H9N3O2 ആണ് . ഇത് വെര്‍ട്ടിബ്രേറ്റിസില്‍ സ്വാഭാവികമായി കാണപ്പെടുന്നു.ശരീരത്തിനാവശ്യമായ ഊര്‍ജ്ജം എത്തിക്കുന്നത് ക്രിയാറ്റിനാണ് ; പ്രത്യേകിച്ചും മാംസപേശികളില്‍ .മനുഷ്യശരീരത്തില്‍ ക്രിയാറ്റിന്‍
കിഡ്‌നിയിലും ലിവറിലുമുള്ള അമീനോ ആസിഡുകളില്‍ നിന്നാണ് ക്രിയാറ്റിന്‍ ഉല്പാദിപ്പിക്കുന്നത് .മാംസപേശികളുടെ ഉപയോഗത്തിനായി രക്തത്തിലൂടെ ഇത് എത്തിച്ചേരുന്നു. ശരീരത്തിലുള്ള ആകെ ക്രിയാറ്റിന്റെ 95 ശതമാനവും മാംസപേശികളിലാണ് കാണപ്പെടുന്നത് .മനുഷ്യനിലും മൃഗങ്ങളിലും ആകെ സംഭരിച്ചിട്ടുള്ള ക്രിയാറ്റിന്റെ
പകുതിഭാഗവും മാംസപേശികളിലാണ് കാണപ്പെടുന്നത് . വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരില്‍ നോണ്‍ വെജിറ്റേയന്‍ ഭക്ഷണം കഴിക്കുന്നവരേക്കാള്‍ ആകെ ക്രിയാറ്റിന്റെ അളവ് കുറവായാണ് കാണപ്പെടുന്നത് . പശുവിന്‍ പാലില്‍ ക്രിയാറ്റിന്റെ അളവ്
കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട് .

ക്രിയാറ്റിനിന്‍ :

മാംസപേശികളിലെ ക്രിയാറ്റിന്‍ ഫോസ്‌ഫേറ്റ് വിഘടിച്ചാണ് ക്രിയാറ്റിനിന്‍ ഉണ്ടാകുന്നത് .

ഇത് മനുഷ്യശരീരത്തില്‍ ഒരേ നിരക്കിലാണ് ( റേറ്റില്‍ ) ഉല്പാദിപ്പിക്കപ്പെടുന്നത് .ഇങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്ന ക്രിയാറ്റിനിന്‍ മാംസപേശികളുടെ മാസിനെ ആശ്രയിച്ചിരിക്കുന്നു.
രക്തത്തിലെ ക്രിയാറ്റിനിന്റെ ലെവല്‍ കിഡ്‌നിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മാംസപേശികളിലെ മെറ്റബോളിസത്തിന്റെ ഫലമായാണ് ക്രിയാറ്റിനിന്‍ ഉണ്ടാകുന്നത് .

രക്തത്തിലെ ക്രിയാറ്റിനിനെ കിഡ്‌നിയാണ് നീക്കം ചെയ്യുന്നത് . ഇത്തരത്തില്‍ കിഡ്‌നിക്ക് രക്തത്തിലെ ക്രിയാറ്റിനിനെ നീക്കംചെയ്യാനുള്ള കഴിവ് കുറഞ്ഞാല്‍ രക്തത്തിലെ
ക്രിയാറ്റിനിന്‍ ലെവല്‍ ഉയരും .
ഓരോദിവസവും 1 - 2 % വരെ മാംസപേശിയിലുള്ള ക്രിയാറ്റിന്‍ ക്രിയാറ്റിനിനായി പരിവര്‍ത്തനം ചെയ്യുന്നു.
സ്കെലിറ്റല്‍ മസിലുകളുടെ മാസ് പുരുഷന്മാര്‍ക്ക് സ്ത്രീകളേക്കാള്‍ കൂടുതലാണ് . അതിനാല്‍ രക്തത്തിലെ ക്രിയാറ്റിനിന്റെ ലെവല്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാരില്‍ കാണപ്പെടുന്നു.

ക്രിയാറ്റിന്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് കൂടുതല്‍ ക്രിയാറ്റിനിന്‍ രക്തത്തിലേക്ക് മാംസപേശികള്‍ പുറംതള്ളുന്നതിന് കാരണമാവുന്നു.
ഡൈയൂറിറ്റിക്കുകള്‍ ( കൂടുതല്‍ മൂത്രം വിസര്‍ജ്ജിപ്പിക്കുന്നത് ) കഴിക്കുന്നതുവഴി കൂടുതല്‍ മൂത്രം പുറത്തേക്കുപോകുന്നു . ഇത് ഇത് രക്തത്തിലെ ക്രിയാറ്റിനിന്റെ ലെവല്‍ അല്പം കുറക്കുന്നതിന്
കാരണമാക്കുന്നു.
സാധാരണയായി ഓരോ ദിവസവും മാംസപേശികളുടെ മാസിന് വ്യത്യാ‍സമില്ലാത്തതിനാല്‍ ഉല്പാദിപ്പിക്കപ്പെടുന്ന ക്രിയാറ്റിനിന്റെ അളവ് വ്യത്യാസപ്പെടുന്നില്ല . അതിനാല്‍ ഓരോ ദിവസവും  രക്തത്തിലെ ക്രിയാറ്റിനിന്റെ ലവല്‍ മാറ്റമില്ലാതെ തുടരുന്നു.
രക്തത്തിലെ ക്രിയാറ്റിനിന്‍ ലെവല്‍ സാധാരണയില്‍ നിലനിര്‍ത്തുന്നത് കിഡ്‌നിയാണ് .

രക്തത്തിലെ ക്രിയാറ്റിനിന്‍ ലെവല്‍ ഉയര്‍ന്നാല്‍ അത് കിഡ്‌നിയുടെ പ്രവര്‍ത്തനത്തകരാറിനെ സൂചിപ്പിക്കുന്നു.
കുടവയറന്മാര്‍ സൂക്ഷിക്കുക ; അവര്‍ക്ക് കിഡ്‌നി തകരാറ് വരാനുള്ള സാദ്ധ്യത കൂടുതലാണ് .

കാരണം കുടവയറിലെ കൊഴുപ്പ് ( ഫാറ്റ് ) കിഡ്‌നിയിലേക്കുള്ള രക്തപ്രവാഹത്തെ കുറക്കുന്നതാണത്രെ ഇതിനു കാരണം .

നോര്‍മല്‍ ക്രിയാറ്റിന്‍ ലെവല്‍ : 

പുരുഷന്മാര്‍ : 0.6 മുതല്‍ 1.2 mg / dL
സ്ത്രീകള്‍ : 0.5 മുതല്‍ 1.1 mg / dL

ക്രിയാറ്റിനിന്‍ ലെവല്‍ 10 ല്‍ അധികമായാല്‍പ്പിന്നെ ഡയാലിസിസ് നടത്തുകയേ മാര്‍ഗ്ഗമുള്ളൂ.

മറ്റുപദങ്ങള്‍ :

1. ഡൈയൂറിറ്റിക് (Diuretic ) :
ശരീരത്തില്‍ മൂത്രത്തിന്റെ ഉല്പാദനം കൂട്ടുന്ന എന്തിനേയും ഡൈയൂറീറ്റിക് എന്നു പറയാം .
2.എഡിമ ( Edema):
പാദങ്ങളില്‍ നീരുകാണപ്പെടുന്നത് എഡിമക്ക് ഉദാഹരണമാണ് . ശരീരത്തിലെ കലകളില്‍
ജലം കെട്ടിനില്‍ക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത് .
3.മില്ലീഗ്രാം ( mg) :
ഗ്രാമിന്റെ ആയിരത്തിലൊരു ഭാഗം
4.ഡെസി ലിറ്റര്‍ (dL ) :
ഒരു ലിറ്ററിന്റെ പത്തിലൊരു ഭാഗം

അനുമാനം : 

1. സാധാരണയായി പ്രായമാകുമ്പോള്‍ ശരീരത്തിലെ അവയവങ്ങളുടെ ക്ഷമത കുറയുക പതിവാണല്ലോ . അത്തരത്തിലൊരു ക്ഷമത കുറവ് കിഡ്നിക്കും സംഭവിക്കുന്നു.

2. ചില പ്രത്യേക രോഗങ്ങള്‍ , മരുന്നുകളുടെ ഉപയോഗം , ഭക്ഷണത്തിലെ കൃത്രിമ പദാര്‍ത്ഥങ്ങള്‍ , ചൂടുകൂടിയ സാഹചര്യങ്ങള്‍ എന്നിവ കിഡ്‌നിയെ തകരാറിലാക്കും
3.ക്രിയാറ്റിനിന്റെ അളവ് അല്പ മാത്രയില്‍ കൂടുമ്പോള്‍ തന്നെ ഇക്കാര്യത്തില്‍ ശ്രദ്ധവെച്ച് അനുയോജ്യമായ മെഡിക്കേഷനും ഡയറ്റും സ്വീകരിക്കേണ്ടതാണ് .
4. ഡൈയൂറിറ്റിക്കുകള്‍ ഉപയോഗിച്ച് രക്തത്തിലെ ക്രിയാറ്റിനിന്റെ ലെവല്‍ ചെറിയ തോതില്‍  കുറക്കാമെങ്കിലും അത് കിഡ്നിയെ കൂടുതല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ (
ജോലിഭാരം കൂട്ടുന്നതിനാല്‍ ) ഈ രീതി ആശാസ്യമല്ല .അതായത് തകരാറായ അവയവത്തിനെക്കൊണ്ട് കൂടുതല്‍ ജോലിചെയ്യിപ്പിക്കുന്നത് പ്രസ്തുത അവയവത്തെ കൂടുതല്‍
തകരാറിലാക്കുകയല്ലേ ചെയ്യുക . അതിനാല്‍ ചായ , കാപ്പി മുതലായ ഡൈയൂറിറ്റിക്കുകള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ആയതിനാല്‍  , ഈ വിഷയത്തില്‍ “ഞെരിഞ്ഞല്‍ ” ഇട്ട്
തിളപ്പിച്ച് വെള്ളം കുടിക്കുന്ന രീതി എത്രകണ്ട് ആശാസ്യമാണ് എന്നത് ചിന്തിക്കേണ്ടതുണ്ട് .

5. ക്രിയാറ്റിനിന്‍ ലെവല്‍ കൂടുക എന്നുവെച്ചാല്‍ കിഡ്‌നിക്ക് തകരാറ് സംഭവിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട് . അതിനാല്‍ കിഡ്‌നിക്ക് സുഖകരമായ ജോലി ചെയ്യുന്നതിന്
അനുയോജ്യമായ സാഹചര്യം ഒരുക്കേണ്ടതാണ് .
6.വെജിറ്റേറിയന്‍ ഭക്ഷണരീതി ക്രിയാറ്റിനിന്റെ അളവ് കുറക്കുന്നതിനാല്‍ അത് സ്വീകരിക്കുന്നത് നല്ലതാണ് .
7. കുടവയറുള്ളവര്‍ , കുടവയറിലെ കൊഴുപ്പ് കുറക്കുന്നതിനുള്ള വ്യായാമക്രമങ്ങള്‍ എല്ലാ ദിവസവും ചെയ്യേണ്ടതാണ് .

8. പാദങ്ങളിലും കാലുകളിലുമുള്ള നീര് സൂക്ഷിക്കുക . അത് കിഡ്‌നി രോഗത്തിലേക്കുള്ള പ്രവേശനകവാടമാണ് .
9.ചാരുകസേര തുടങ്ങിയ ഫര്‍ണീച്ചറുകളിലെ ദീര്‍ഘനേരമുള്ള ഇരുപ്പ് കിഡ്‌നിക്ക് ദോഷകരമാണ് .
10.അമിതമായ വെള്ളം  കുടിക്കലും കുറച്ച് വെള്ളം കുടിക്കലും കിഡ്‌നിക്ക് ദോഷകരമാണ് .

1 comment:

Anonymous said...

വള രെ നന്നായിരിക്കുന്നു

CONTENTS