Thursday, March 15, 2007

10.തെറ്റായ ജീവിതചര്യയെക്കുറിച്ച്..........

പ്രകൃതിജീവനശാസ്ത്രത്തെമരുന്നില്ലാത്തവൈദ്യശാസ്ത്രമായാണല്ലോ വിവക്ഷിക്കുന്നത് ? രോഗത്തെ ഇല്ലായ്മ ചെയ്യാന്‍ രോഗകാരണത്തെ ഇല്ലായ്മ ചെയ്താല്‍ മതി എന്ന യുക്തിപരമായ അടിത്തറയും പ്രസ്തുതശാസ്ത്രം നല്‍കുന്നു.രോഗകാരണമായി ചൂണ്ടിക്കാണിക്കുന്നത്
‘തെറ്റായ ജീവിതചര്യയെന്ന ‘ അതിവിശാലമായ ‘കാരണ’ത്തെയാണ് . ഒരു സധാരണക്കാരന് മുകളില്‍ വിവരിച്ച തത്ത്വശാസ്ത്രം ദഹിയ്ക്കുകയില്ല. അവനെ സംബന്ധിച്ചിടത്തോളം രോഗത്തെ എങ്ങനെയെങ്കിലും ഇല്ലായ്മ ചെയ്യണമെന്നുമാത്രമേയുള്ളു. ഈ പ്രശ്നം ; ഭരണകൂടത്തിന്റെ പിന്‍ബലമില്ലാതെ പ്രകൃതിജീവനം വ്യാപിപ്പിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു മുന്നില്‍നില്‍ക്കുന്ന ഏറ്റവും വലിയ പ്രതിബന്ധമാണ്.
തെറ്റായ ജീവിതചര്യ ഏതോക്കെയെന്നു മനസ്സിലാക്കാന്‍ ഒരു വ്യക്തി ചുരുങ്ങിയത് ഏഴുദിവസത്തെയെങ്കിലും ജീവിതചര്യ അടങ്ങുന്ന ഡയറിക്കുറിപ്പ് എഴുതേണ്ടതാണ്. പ്രസ്തുതഡയറിക്കുറിപ്പില്‍ ഉണരുന്ന സമയം ,കഴിച്ച ഭക്ഷണപാനീയങ്ങള്‍ ,അവയുടെ അളവ് , ഭക്ഷണസമയം,ഭക്ഷണരീതി,ശാരീരിക - മാനസിക അദ്ധ്വാനങ്ങള്‍ ,യാത്ര ,വിനോദങ്ങള്‍ ,വിസര്‍ജ്ജനം ,കുളി, ഉറക്കം, ഇരിയ്ക്കല്‍ ,നടക്കല്‍,നില്‍ക്കല്‍,സംസാരം,സംസാരവിഷയം ,വികാരങ്ങള്‍ ,വ്യക്തികള്‍ ,പരിസരം ,കാലാവസ്ഥ.......തുടങ്ങിയവയെക്കുറിച്ച് വ്യക്തമായി വിവരിക്കേണ്ടതാണ്.എന്നാല്‍ മാത്രമേ തെറ്റായ ജീവിതചര്യ ഏതൊക്കെയെന്ന് മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.
സാധാരണയായി തെറ്റായ ജീവിതചര്യയില്‍ പ്രധാനമായി ഭക്ഷണം ,ലഹരി,
ഉറക്കം,വ്യായാമം എന്നീഘടകങ്ങളാണ് എടുക്കാറുള്ളത് . മുന്‍പറഞ്ഞരീതിയില്‍ ,ഏഴുദിവസത്തെ ജീവിതചര്യ
വിശകലനം ചെയ്യുമ്പോള്‍ മറ്റുപലതും പുറത്തുവരുന്നതുകാണാം.അവയെ ഒഴിവാക്കി ശരിയായ ജീവിതചര്യതന്നെ
പുലര്‍ത്തേണ്ടതുണ്ട് .ഇവിടെ ഒരു വസ്തുത ഓര്‍ക്കേണ്ടതാണ് ., ഒരു തെറ്റായ ജീവിതശീലം ഒഴിവാക്കുമ്പോള്‍ മറ്റൊരു
ജീവിതശീലത്തിന് അടിമപ്പെടാതിരിക്കുക‘ എന്നതാണ് അത്.കാരണം ഒരു ശീലം ഒഴിവാക്കിയതുനിമിത്തമുള്ള
അസ്വസ്ഥത ഇല്ലായ്മ ചെയ്യാന്‍ വ്യക്തി മറ്റൊന്നിലേയ്ക്ക് അഭയം തേടുക പതിവാണത്രെ ;പ്രത്യേകിച്ച് പ്രസ്തുത തെറ്റായ ജീവിതശീലത്തിന് ആസ്പദമായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ ! അതുകൊണ്ടുതന്നെ ജീവിതചര്യയെ വിശകലനം ചെയ്യുമ്പോള്‍ തെറ്റായ ജീവിതശീലം ഉണ്ടാക്കിയത് ഒരു പ്രത്യേക സാഹചര്യം നല്‍കിയ ‘ അനിവാര്യത‘യാണെന്ന് മനസ്സിലാക്കേണ്ടതുണ്ട് . അതിനാല്‍ ശീലത്തേക്കാ‍ളും സാഹചര്യത്തേക്കാളുമുപരി പ്രസ്തുത അനിവാര്യതയെ ഗൌരവമായി കണക്കിലെടുക്കണം . അല്ലെങ്കില്‍ വ്യക്തിയുടെ ശരിയായ ജീവിതചര്യയിലേക്കുള്ള പരിവര്‍ത്തനം ഉപരിപ്ലവമോ അല്ലെങ്കില്‍ താല്കാലികമോ ആയിത്തീരും.

3 comments:

സ്വാര്‍ത്ഥന്‍ said...

നല്ലത്, ഈ വിഷയത്തില്‍ ഇനിയും പ്രതീക്ഷിക്കുന്നു :)

Anonymous said...

nalla si

Anonymous said...

nalla site

CONTENTS