Sunday, February 11, 2007

5.കയ്യക്ഷരം നന്നാക്കുന്നതെങ്ങനെ?


ആശയപ്രകടനത്തിന് ഉപയോഗിക്കുന്ന മാദ്ധ്യമങ്ങളിലൊന്നാണ് എഴുത്ത് .പക്ഷെ , ആ എഴുത്തില്‍ കയ്യക്ഷരം മോശമായാലോ ? ആകെ പ്രശ്നം തന്നെ ! പല ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരും
വൃത്തിയില്ലാത്ത കയ്യക്ഷരത്തിന് ഉടമകളെന്നത് ഖേദകരമായ വസ്തുതയാണ്. വിദ്യാര്‍ഥികളെ
സംബന്ധിച്ചാണെങ്കില്‍ പരീക്ഷക്ക് ഉറപ്പായും ലഭിക്കേണ്ട മാര്‍ക്ക് ചിലപ്പോള്‍ ഈ ഇനത്തില്‍
നഷ്ടപ്പെട്ടുപോകുന്നു.പരീക്ഷാര്‍ഥിയുടെ കയ്യക്ഷരം ഉത്തരക്കടലാസ് നോക്കുന്ന അദ്ധ്യാപകന്റെ മനോനിലയെ
ബാധിക്കുമെന്നത് തര്‍ക്കമെറ്റ സംഗതിയാണ് ചൊട്ടയിലെ ശീലം ചുടലവരെയെന്നപോലെത്തന്നെയാണ് കയ്യക്ഷരത്തിന്റേയും
സ്ഥിതി. ഇത് കുട്ടികളില്‍ വളരേ ചെറുപ്പത്തില്‍ ശ്രദ്ധിക്കേണ്ട സംഗതിയാണ്. അപാകതകളെ അപ്പപ്പോള്‍ തന്നെ
ശരിയാക്കുകയും വേണം .എഴുത്ത് എഴുതിത്തന്നേയാണ് നന്നാക്കേണ്ടത് .കയ്യക്ഷരത്തെ സംബന്ധിച്ച
മനഃശാസ്ത്രപഠനങ്ങള്‍ വ്യക്തമാക്കുന്നത് ,ഇവ ചില സുപ്രധാനഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു
എന്നതാണ്.വ്യക്തിയുടെ മനോനില,പ്രായം,എഴുതാനിരിക്കുന്നപൊസിഷന്‍ ,പേനയുടെ വണ്ണം, മുനയില്‍നിന്ന
കൈവിരല്‍ എത്ര അകലത്തില്‍ പിടിക്കുന്നു ,അഗ്രഭാഗത്തിന്റെ വണ്ണം,എഴുത്തിന്റെ വേഗത,കൈവിരല്‍ കൊണ്ടുള്ള
വ്യായാമങ്ങള്‍ ,കൈ കൊണ്ടുള്ള അദ്ധ്വാനം എന്നിവയാണ് അവ .ഇതില്‍ ,വിദ്യാര്‍ഥികളുടെ കാര്യത്തില്‍ വണ്ണം
കുറഞ്ഞ പേന ഉപയോഗിക്കുന്നതാണ് നല്ല്ലത് .ചില കുട്ടികള്‍ക്ക് വേഗതയില്‍ എഴുതുവാന്‍
പ്രയാസമുണ്ടായിരിക്കും.അവര്‍ അക്ഷരങ്ങളുടെ വലുപ്പം അല്പമൊന്നുകുറച്ചാല്‍ മതി . മനഃശാസ്ത്രഞ്ജര്‍ കയ്യക്ഷരം
വികൃതമായ ഒരു കൂട്ടം കുട്ടികളെ നിരീക്ഷണത്തിന് വിധേയമാക്കി.ഈ കുട്ടികളുടെ കയ്യക്ഷരം മോശമാകുന്നതിനു
കാരണം അവരുടെ തന്നെ കായികാദ്ധ്വാനമാണത്രെ ! കായികാദ്ധ്വാനത്തിനുവേണ്ടി ഒരു വിധം വണ്ണമുള്ള
ഉപകരണങ്ങള്‍ അവര്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നുണ്ടായിരുന്നുവെത്രെ ! അതുകൊണ്ടുതന്നെ പേനപോലെ
വണ്ണം കുറഞ്ഞ വസ്തുവില്‍ പിടിച്ച് എഴുതുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വിരലുകള്‍ കൊണ്ടുള്ള ചില
പ്രത്യേകവ്യായാമങ്ങള്‍ നല്‍കി കയ്യക്ഷരം നന്നാക്കാനുള്ള രീതികള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഉടലെടുത്തിട്ടുണ്ട് .
ഭംഗിയുള്ള കയ്യക്ഷരത്തിന്റെ പ്രധാന സവിശേഷത അത് വായനക്കാരന്റെ
പാരായണവേഗത വര്‍ദ്ധിപ്പിക്കുന്നു എന്നതാണ്.അല്ലാതെ മറ്റുതരത്തിലുള്ള കലാപരമായ മാറ്റങ്ങള്‍ അക്ഷരങ്ങളില്‍
വരുത്തിയാല്‍ ഭംഗിയുള്ളതാവില്ല എന്നു മനസ്സിലാക്കേണ്ടതുണ്ട് .

2 comments:

വല്യമ്മായി said...

സ്വാഗതം മാഷേ,ഈ സെറ്റിങ്സ് ചെയ്തിരുന്നോ,http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html

paarppidam said...

അപ്പോള്‍ വലിയ അധ്വാനം ഉള്ള പണികള്‍ ചെയ്യാത്തവരുടേ കയ്യക്ഷരമാണ്‌ നന്നായിരിക്കുക അല്ലെ?

CONTENTS